മുസാവരിക്കുന്നിന്‍ െനറുകയില്‍ അമൃത ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ എത്തി

Posted By : ptaadmin On 30th July 2014


അടൂര്‍: പഴമയുടെ പൈതൃകംപേറി നില്‍ക്കുന്ന പറക്കോട് മുസാവരിക്കുന്നിന്‍നെറുകയിലെ ടൂറിസ്റ്റ്ബംഗ്ലാവിനു മുന്പില്‍നിന്ന് പറക്കോട് അമൃത ബോയ്‌സ് സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഈ അധ്യയനവര്‍ഷത്തെ യാത്ര തുടങ്ങി. 150 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ബംഗ്ലാവിനെയും മുസാവരിക്കുന്നിെനയുംപറ്റി ഒട്ടേറെ കഥകളാണ് പ്രദേശവാസികള്‍ക്കു പറയാനുള്ളത്. സീഡ് ക്ലബ്ബംഗങ്ങള്‍ അവരെയും യാത്രയ്ക്കായി ക്ഷണിച്ചിരുന്നു. അടൂര്‍ നഗരത്തിലെ തിരക്കുകളില്‍നിന്ന് അകന്നുമാറി മനസ്സിനു കുളിര്‍മയേകുന്ന ദൃശ്യഭംഗിയോടെ മുസാവരിക്കുന്ന്. പേര്‍ഷ്യന്‍ ഭാഷയില്‍ യാത്രക്കാര്‍ എന്നര്‍ഥംവരുന്ന 'മുസാഫിര്‍' എന്നവാക്കില്‍നിന്നാണ് 'മുസാഫിര്‍ ബംഗ്ലാവ്' എന്നപേരുണ്ടായതെന്നും അതു പിന്നീട് 'മുസാവരിക്കുന്ന്' എന്നായിമാറുകയായിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. പത്തേക്കര്‍വരുന്ന ഈ സ്ഥലത്തിന്റെ കുറെഭാഗം വൈദ്യുതിവകുപ്പിന് കൈമാറിയിരുന്നു. ബാക്കിസ്ഥലം ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ്. സ്‌കൂളിന് വളരെയടുത്തുള്ള സ്ഥലമാണെങ്കിലും കുട്ടികള്‍ എല്ലാവരുംതന്നെ ആദ്യമായാണ് ഈ കുന്നിെേലക്കത്തിയത്. അതിന്റെ സന്തോഷത്തിലായിരുന്നു അവര്‍ ഓരോരുത്തരും. ഒപ്പം, മനസ്സില്‍ നിറയെ സംശയങ്ങളും. ഇതിനെല്ലാം ഉത്തരങ്ങള്‍ നല്‍കാനും മുസാവരിക്കുന്നിന്റെ ചരിത്രം പറഞ്ഞുനല്‍കാനും പ്രദേശവാസികളും ജനപ്രതിനിധികളും ഇവിെേടക്കത്തിയിരുന്നു.

 രാജഭരണകാലത്ത് പേഷ്‌കാര്‍ ഉപയോഗിച്ചിരുന്ന ഓഫീസായിരുന്നു ഇതെന്നും പറയപ്പെടുന്നു. മറ്റുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനും പേഷ്‌കാര്‍ ഇവിടം ഉപയോഗിച്ചിരുന്നു. ടി.ബി.യിലെ കാഴ്ചകളില്‍ കുട്ടികള്‍ക്ക് ഏറ്റവും ആകര്‍ഷകമായിത്തോന്നിയത് പഴയകാലത്ത് പങ്കകള്‍ കറക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള ഭിത്തിയിലെ പ്രത്യേകസ്ഥലമായിരുന്നു. പണ്ട് രാജഭരണാധികാരികള്‍ ഇവിടെ വിശ്രമിക്കാനെത്തുമ്പോള്‍ പങ്ക(ഫാന്‍) കറക്കാന്‍ ഒരു പങ്കശിപായിയും ഉണ്ടായിരുന്നു. അന്ന് പങ്കകള്‍ കറക്കുന്നത്, പങ്കയില്‍നിന്നു ഭിത്തിയിലൂടെ പുറത്തേക്കു ഘടിപ്പിച്ചിട്ടുള്ള കയര്‍വഴിയായിരുന്നു. ഇതിന്റെ അവശേഷിപ്പും ബംഗ്ലാവില്‍ ഇപ്പോഴും ഉണ്ട്. ചുറ്റിനുംനിന്ന് എപ്പോഴും കാറ്റുവീശിക്കൊണ്ടിരിക്കുന്ന ഈ സ്ഥലത്ത്, മുന്‍ രാഷ്ട്രപതി വി.വി.ഗിരിയും എത്തിയിട്ടുണ്ട്. ആസമയത്താണ് ബംഗ്ലാവില്‍ വൈദ്യുതി എത്തിയതെന്നും പഴമക്കാര്‍ കുട്ടികളോടു പറഞ്ഞു.
മുസാവരിക്കുന്നും ടൂറിസ്റ്റ് ബംഗ്ലാവും ഇന്ന് അവഗണനയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഒരു ഓഫീസ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഏക്കര്‍കണക്കിന് മനോഹരമായ സ്ഥലമാണ് മുസാവരിക്കുന്നിലുള്ളത്. ഇത് ഫലപ്രദമായരീതിയില്‍ ഉപയോഗിക്കുന്നതിന് അധികൃതര്‍ തയ്യാറാകണമെന്ന് ഈ ഒത്തുചേരല്‍ ആവശ്യപ്പെട്ടു. ടൂറിസംസാധ്യതകള്‍ വിനിയോഗിച്ചും ഒപ്പം അടൂരിന്റെ വിദ്യാഭ്യാസമേഖലയ്ക്ക് ഗുണകരമാകത്തക്കരീതിയിലും മികച്ച പദ്ധതി മുസാവരിക്കുന്നില്‍ നടപ്പാക്കണമെന്നുകാട്ടി മുഖ്യമന്ത്രി, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസവകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കാനും സീഡ് സംഘം തീരുമാനിച്ചു.

 സീഡിന്റെ പഠനയാത്രയും പുതിയവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗവും ചരിത്രഗവേഷകനുമായ ഡോ.വര്‍ഗീസ് പേരയില്‍ നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ അജി പാണ്ടിക്കുടി, അനൂപ് ചന്ദ്രശേഖരന്‍, മുന്‍ കൗണ്‍സിലര്‍ ഇ.കെ.സുരേഷ്, എസ്.ബിനു, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ ജി.മനോജ്, സുഭാഷ് നിഖില്‍, രാധാകൃഷ്ണനുണ്ണിത്താന്‍, അഹമ്മദ്, ജി.രമണന്‍, സിബിന്‍ തങ്കച്ചന്‍, പി.ആര്‍.സുജയന്‍ തന്പി എന്നിവര്‍ നേതൃത്വം നല്‍കി.