ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ മിഷനും കൃഷിവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതാമൃതം2014 പദ്ധതിക്ക് തുടക്കമായി. ജീവിതശൈലീ രോഗങ്ങളെ പടിക്കുപുറത്താക്കുന്ന ആരോഗ്യദായകമായ കൃഷിരീതി നടപ്പാക്കുന്നതാണ് പദ്ധതി. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വീടുകളിലും ഇത്തരം കൃഷിരീതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നാടിന് നന്മ പകരുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത പൂയ്യം തിരുനാള്‍ ഗൗരീ പാര്‍വ്വതീഭായി പറഞ്ഞു. ഭൂമിയുമായുള്ള ബന്ധം കുറയുന്നത് ആപത്താണ്. പെറ്റമ്മയെപ്പോലെ പരിചരിക്കേണ്ട ഭൂമിയോടുള്ള മമത പുതുതലമുറയില്‍ കുറഞ്ഞുവരികയാണെന്നും തമ്പുരാട്ടി പറഞ്ഞു.
ആധുനിക ജീവിതശൈലികളില്‍ ജീവിതത്തിന്റെ താളം തെറ്റിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. സ്വയം രോഗങ്ങള്‍ക്ക് വഴിതുറക്കുന്ന ഇത്തരം ശൈലികള്‍ക്കെതിരെ ഓരോരുത്തരെയും സജ്ജരാക്കുകയും പ്രാപ്തരാക്കുകയുമാകണം പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹരിതാമൃതം പദ്ധതി വിജയത്തിലെത്തിച്ച് സംസ്ഥാനത്തിനും രാജ്യത്തിനും കടക്കരപ്പള്ളിയെ മാതൃകയാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
ചലച്ചിത്രനടനും സംവിധായകനുമായ മധുപാല്‍, ചലച്ചിത്രനടന്‍ പ്രേംകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, കര്‍ഷക വിദ്യാര്‍ഥി സന്ദേശം നല്‍കി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുധര്‍മ്മിണി കര്‍ഷകസന്ദേശം നല്‍കി.
വൈസ് പ്രസിഡന്റ് സിനി സാലസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജോസഫ് കമ്പക്കാരന്‍, റോസമ്മ വര്‍ഗീസ്, സതി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനില്‍ പനക്കല്‍, റോസി ഫെര്‍മിന്‍, പഞ്ചായത്തംഗങ്ങളായ ജയിംസ് ചിങ്കുതറ, ടി.വി. ദേവദാസ്, ജാന്‍സി ജോയി, ജ്യോതിമോള്‍, എ.എ. പൊന്നപ്പന്‍, ജെ. ജഗദീഷ്, സുഷമാ സദാശിവന്‍, ടി.എം. ഷാജി, മെര്‍ലിന്‍ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി വി. അശോകന്‍, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. ലാലി, ഡോ. റജീന, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജലജാ ശശി, രത്‌നകുമാര്‍
എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ എന്‍.ജി. വ്യാസ് സ്വാഗതവും വി.ഇ.ഒ. പി.ജെ. മാത്യു നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തക ചന്ദ്രിക രവീന്ദ്രന്‍ 'ഓര്‍മ്മയിലെ മുണ്ടകന്‍ പാടം' എന്ന കവിത അവതരിപ്പിച്ചു.
കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ഹരിതാമൃതം 2014 പദ്ധതി പൂയ്യം തിരുനാള്‍ ഗൗരി പാര്‍വ്വതീഭായി ഉദ്ഘാടനം ചെയ്യുന്നു
ഹരിതാമൃതം പദ്ധതി ഉദ്ഘാടനത്തിനെത്തിയ സദസ്സ്
കടക്കരപ്പള്ളിയില്‍ ഹരിതാമൃതം 2014 പദ്ധതി തുടങ്ങി