ചെങ്ങന്നൂര്: പമ്പയെ സാക്ഷിയാക്കി കുട്ടികള് നദീസംയോജനത്തിനെതിരെ ചങ്ങല കോര്ത്തു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂളിലെ കുട്ടികളാണ് പമ്പഅച്ചന്‌കോവില്‌വൈപ്പാര് നദികളുടെ സംയോജനത്തിനെതിരെ പമ്പാതീരം പ്രതിഷേധ വേദിയാക്കിയത്. ഹരിതം സീഡ് ക്ലബ് മിത്രമഠം കടവില് നടത്തിയ പരിപാടി പി.സി. വിഷ്ണുനാഥ് എം.എല്.എ. ഉദ്ഘാടനം ചെയ്തു. കുട്ടനാടന് കൃഷിയെ തകര്ക്കുന്ന നദീസംയോജനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷ്ണുനാഥ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കുട്ടികള് ഏറ്റുചൊല്ലി.
ചടങ്ങില് സ്‌കൂള് മാനേജര് വി.എസ്. ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വത്സല മോഹന്, വൈസ് പ്രസിഡന്റ് കെ.പി. രാജേന്ദ്രന്, പി.ടി.എ. പ്രസിഡന്റ് എ.വി. ശിവദാസ്, വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് പ്രീത സജി, ഹെഡ്മിസ്ട്രസ് എം.സി. അംബിക കുമാരി, സ്റ്റാഫ് സെക്രട്ടറി ജി. കൃഷ്ണകുമാര് എന്നിവര് പ്രസംഗിച്ചു. ചടങ്ങില് പി.എസ്. മോഹനകുമാര്, പി.എസ്. ഗോപിനാഥപിള്ള, കെ.ബി. യശോധരന്, കെ. തങ്കപ്പനാചാരി, അഡ്വ. സി. ജയചന്ദ്രന്, കെ. സുരേഷ്, ഡി. സജീവ് കുമാര്, എസ്. വിജയലക്ഷ്മി, വിദ്യാ കൃഷ്ണന്, മായാദേവി, ശ്രീജ നായര് എന്നിവര് സംബന്ധിച്ചു. സീഡ് കോഓര്ഡിനേറ്റര് ആര്. രാജേഷ്, ഭാരവാഹികളായ പ്രശാന്ത്, ഗായത്രി നന്ദന്, റിയ എലിസബത്ത് എന്നിവര് നേതൃത്വം നല്കി.