ആലപ്പുഴ: തീരം കാക്കാന്‍ കുട്ടിക്കൂട്ടം 2014 ബോധവത്കരണ പരിപാടി ജില്ലയില്‍ പുരോഗമിക്കുന്നു. തീരപരിസ്ഥിതി പുനഃസ്ഥാപന പഠന പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡ്, ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി, കോട്ടയം നേച്ചര്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തീരസംരക്ഷണം ഉറപ്പിക്കാന്‍ കണ്ടലുകളെയും അനുബന്ധ സസ്യങ്ങളെയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആശയം വിദ്യാര്‍ഥിക്ക് നവ്യാനുഭവമായി. വാടയ്ക്കല്‍ ലൂര്‍ദ്‌മേരി യു.പി.എസ്., നീര്ക്കുന്നം ഗവ. എസ്.ഡി.വി. യു.പി.എസ്., ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസ്., ഗവ. മുഹമ്മദന്‍സ് എച്ച്.എസ്. ഫോര്‍ ഗേള്‍സ്., കുപ്പപ്പുറം ഗവ. എച്ച്. എസ്. എന്നീ വിദ്യാലയങ്ങളില്‍ ബോധവത്കരണ പരിപാടി നടന്നു.
വനംവകുപ്പ് സെഷന്‍ ഓഫീസര്‍ പി.ജെ. ബഞ്ചമിന്‍, കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രതിനിധി ഹരികുമാര്‍ മാന്നാര്‍, സീഡ് റവന്യു ഡിസ്ട്രിക്ട് എസ്.പി.ഒ.സി. ഡി. ഹരി, സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
ലീയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസ്സില്‍ സംഘടിപ്പിച്ച 'തീരം കാക്കാന്‍ കുട്ടിക്കൂട്ടം 2014' ബോധവത്കരണ പരിപാടി