പാട്യം: പാട്യം വെസ്റ്റ് യു.പി. സ്‌കൂള്‍ സീഡ് ക്‌ളബ് വള്ള്യായി ശാന്തിഗിരി ആശ്രമത്തില്‍ ഏകദിന പ്രകൃതിപഠന ക്യാമ്പ് നടത്തി. ഡോ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി സുനില്‍ അധ്യക്ഷതവഹിച്ചു. ജൈവകൃഷി രീതികളെക്കുറിച്ച് ആശ്രമത്തിലെ സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശില്പിയും പരിസ്ഥിതി പ്രവ്രര്‍ത്തകനുമായ വത്സന്‍ കൂര്‍മ്മ കൊല്ലേരി പ്രഭാഷണം നടത്തി. ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസര്‍ സുജല സംസാരിച്ചു. വിദ്യാര്‍ഥികള്‍ ആശ്രമത്തിലെ വിവിധയിനം കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. പി.പദ്മനാഭന്‍ സ്വാഗതവും അഞ്ജന നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.മനോജ്, സി.കെ.വത്സരാജ്, വി.കെ.സുമേഷ്, ആര്‍.നിഷ എന്നിവര്‍ നേതൃത്വം നല്‍കി.