തളിപ്പറമ്പ്: ഗുണമേന്മയുള്ള ഫലവൃക്ഷങ്ങള്‍ സ്വന്തം കുരുന്നുകൈകളിലൂടെ തയ്യാറാക്കിയെടുക്കാന്‍ പരിശീലനം നേടുകയാണ് പൂമംഗലം യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
സീഡ് ക്‌ളബ്ബും ദേശീയ ഹരിതസേനയുമായി സഹകരിച്ച് 107 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ട പരിശീലനം. മുന്‍കൂട്ടി തയ്യാറാക്കിയ മാവിന്‍തൈകളിലാണ് ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഗ്രാഫ്റ്റിങ്, െലയറിങ്, ബഡ്ഡിങ് എന്നീ രീതികള്‍ കുട്ടികള്‍ സ്വായത്തമാക്കുന്നത്.
ഫവൃക്ഷവത്കരണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും മാവ് വളര്‍ത്താനും പേരയും ചാമ്പയും ശേഖരിച്ച് ഇവ ഇല്ലാത്ത വിദ്യാര്‍ഥികളുടെ വീട്ടിലേക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി.
സ്വന്തമായി ഗ്രാഫ്റ്റുചെയ്ത തൈകള്‍ വരുംനാളുകളില്‍ പൊതുജനങ്ങള്‍ക്ക് നല്കാനാണ് പദ്ധതി.
പരിശീലനച്ചടങ്ങ് വാര്‍ഡ് മെമ്പര്‍ പി.ഷീബ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ജെ.മോളി അധ്യക്ഷതവഹിച്ചു. കരിമ്പം ജില്ലാ കൃഷിഫാമിലെ പാറയില്‍ സുമേഷ് പരിശീലനത്തിന് നേതൃത്വം നല്കി. എ.കെ.ബിന്ദു, പി.പി.ഷൈമ, എന്‍.റീന, പി.പി.ശ്രീലത, കെ.വി.സുലോജന, കെ.വി.ശ്രീജ, സി.സത്യനാരായണന്‍ എന്നിവര്‍ നേതൃത്വം നല്കി