കരിവേടകം: കരിവേടകം എ.യു.പി.സ്കൂളില്‍ ചക്കമഹോത്സവം നടത്തി. സ്കൂള്‍ സീഡ് ക്ലബ് മദര്‍ പി.ടി.എ.യുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചക്കകൊണ്ടുള്ള പുഴുക്ക്, ചിപ്സ്, പപ്പടം, ദോശ, ഇഡ്ലി, പൂരി, അപ്പം, കട്ലറ്റ് തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കി. ചക്കക്കുരുകൊണ്ടുള്ള വിഭവങ്ങളും കൈതച്ചക്ക, കടച്ചക്ക, മുള്ളാത്തച്ചക്ക എന്നിവയുടെ പ്രദര്‍ശനവും നടന്നു. ചക്കഹല്‍വ മുറിച്ച് സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പയ്യമ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മാര്ട്ടിന്, മദര്‍ പി.ടി.എ. പ്രസിഡന്റ് മിനി ചന്ദ്രന്, പ്രഥമാധ്യാപകന് കെ.നാരായണന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മേഴ്സി വര്‍ഗീസ്, ഇ.എ.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.