കൃഷിപാഠങ്ങളിലൂടെ വിജയഗാഥ

Posted By : Seed SPOC, Alappuzha On 24th July 2014



മാരാരിക്കുളം: മണ്ണിനെ സ്‌നേഹിച്ച് കൃഷിപാഠം പഠിച്ച് ചാരമംഗലത്തെ വിദ്യാര്ത്ഥികള് വീണ്ടും മാതൃഭൂമി സീഡ് പദ്ധതിയില് വിജയഗാഥ രചിച്ചു.
ഇത് രണ്ടാംതവണയാണ് ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് പദ്ധതിയുടെ ഹരിതവിദ്യാലയം അവാര്ഡ് നേടുന്നത്.
ചൊരിമണലില് കഠിനാധ്വാനത്തിലൂടെ കായികരംഗത്ത് ചാരമംഗലം സ്‌കൂള് നടത്തുന്ന ജൈത്രയാത്ര കാര്ഷികരംഗത്തും തുടരുകയാണ്.
സ്‌കൂള് മുറ്റത്ത് നെല്‍ക്കൃഷിക്ക് പുറമെ പയര്, പാവല്, പീച്ചില്, വെണ്ട, വഴുതന എന്നിവ കൃഷി ചെയ്ത് നൂറുമേനി വിളവ് നേടിയ സീഡ് ക്ലബ്ബിലെ കുട്ടികള്ക്ക് ഇക്കൊല്ലവും കൃഷിവകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നു.
ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. വിളവെടുപ്പിന് ശേഷം വിത്ത് സംഭരണവും നടത്തിയിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തില് തരിശുനില സര്വ്വെ സംഘടിപ്പിച്ച കുട്ടികള് ആറായിരത്തോളം വൃക്ഷങ്ങള് നട്ടു. ഇല്ലത്തുകാവില് ഔഷധ സസ്യങ്ങള് നട്ട് കിളിക്കൂടുകളും സ്ഥാപിച്ചു.
നാട്ടറിവ് മേള, ചിത്രപ്രദര്ശനം, പോസ്റ്റര് പ്രദര്ശനം, ഔഷധക്കഞ്ഞിവിതരണം, ലഹരിവിരുദ്ധ ബോധവത്കരണം എന്നിങ്ങനെ നീളുന്നു സീഡ് ക്ലബ്ബിന്റെ പരിപാടികള്. ചാരമംഗലം സ്‌കൂളിന് രണ്ടുവര്ഷം മുമ്പ് മാതൃഭൂമി സീഡ് പദ്ധതിയില് ഹരിതശ്രേഷ്ഠ അവാര്ഡ് ലഭിച്ചിരുന്നു.
പ്രധാന അധ്യാപകന് ടി.ജി. സുരേഷ്, മുന് പ്രിന്‌സിപ്പല് മേരിക്കുട്ടി, പി.ടി.എ. പ്രസിഡന്റ് ജി. ഹരിദാസ്, സീഡ് കോഓര്ഡിനേറ്റര് കെ.കെ. പ്രതാപന്, പി.ടി.എ. വൈസ് പ്രസിഡന്റ് ബാബുരാജ്, അധ്യാപകരായ ജെ. ഷീല, സിനി പൊന്നപ്പന്, എസ്. ഉഷ, സന്ധ്യ, അജിത, പി.കെ. രവീന്ദ്രന്, ടി. സന്തോഷ് എന്നിവരാണ് സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാര്ത്ഥികളുടെ പ്രവര്ത്തനങ്ങള്ക്ക് മേല്‌നോട്ടം വഹിച്ചത്.