മാതൃഭൂമി സീഡ് കണ്ടല്‍ നടീല്‍ മാതൃക അനുകരണീയം കളക്ടര്‍

Posted By : Seed SPOC, Alappuzha On 24th July 2014




ആലപ്പുഴ: മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടല്‍ത്തീരത്ത് കണ്ടല്‍ നടുന്ന പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്ന് കളക്ടര്‍ എന്‍. പദ്മകുമാര്‍ പറഞ്ഞു. ജില്ലാ ജാഗ്രതാസമിതി യോഗത്തില്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രതിനിധി പി.ജെ.ഇമ്മാനുവേല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കളക്ടര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മാതൃഭൂമി സീഡ് നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനം ഭാവിയില്‍ ഏറെ പ്രയോജനം ചെയ്യുന്നതാണ്. തീരത്ത് കല്ലിടുന്നതിനേക്കാള്‍ ഫലം ഇതിനുണ്ടാകും. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും കളക്ടര്‍ പറഞ്ഞു. സീഡ് പ്രവര്‍ത്തനം അനുകരിച്ച് തീരദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടല്‍ നടീല്‍ ഏറ്റെടുത്താല്‍ വന്‍വിജയമാകുമെന്ന് ഇമ്മാനുവേല്‍ പറഞ്ഞു.