നന്‍മയുടെ തണല്‍ വിരിച്ച് അപ്‌സര സ്‌കൂള്‍

Posted By : ksdadmin On 22nd July 2013


 ലോക പരിസ്ഥിതിദിനത്തില്‍ പിറന്ന കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂള്‍ സീഡ് ക്ലബ്  സമൂഹനന്‍മയ്ക്കായി എന്നും കുരുന്നു കൈകള്‍ നീട്ടുന്നു. മണ്ണിനു തണുപ്പേകാന്‍ 100 വൃക്ഷത്തൈകള്‍ നട്ടായിരുന്നു തുടക്കം. മഴവെള്ളം പാഴാവാതെ സംരക്ഷിക്കാന്‍ പിന്നെ സ്‌കൂള്‍ വളപ്പില്‍ മഴക്കുഴികള്‍ നിര്‍മിച്ചു. 

   ഓസോണ്‍ദിനത്തില്‍ പരിസര ശുചീകരണവും സ്‌കൂളിനു സമീപത്തെ വീടുകളില്‍ വൃക്ഷത്തൈകള്‍ നടുകയും ചെയ്തു ഈ കുട്ടികള്‍. കര്‍ഷകദിനത്തില്‍ പഴയ കാര്‍ഷികോപകരണങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പ്രദര്‍ശനവും മത്സരവും സ്‌കൂളില്‍ നടത്തി. കൂടാതെ സ്‌കൂള്‍ വളപ്പില്‍ 101 ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
  പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ പച്ചക്കറി കൃഷി നടത്തുകയും പച്ചക്കറി വിത്തുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.കൃഷി ശാസ്ത്രഞ്ജരെയും ക്ഷീര കര്‍ഷകരെയും ആദരിക്കാനും സീഡ് മറന്നില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഫ്രഎന്‍മകജെയ്ക്ക് സ്‌നേഹസ്പര്‍ശംയ്ത്ത എന്ന പേരില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതിയുടെ ഉപവാസത്തിലും കുട്ടികള്‍ അണിചേര്‍ന്നു. പുഴയെ അറിയാന്‍ ചന്ദ്രഗിരിപ്പുഴയുടെ തീരത്തെത്തി സീഡ് അംഗങ്ങള്‍ പുഴയില്‍ കണ്ടല്‍ച്ചെടികള്‍ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ ആയിരുന്നു ഉദ്ഘാടകന്‍. ചന്ദ്രഗിരിക്കരയിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും പുഴയിലെ മാലിന്യങ്ങള്‍ നീക്കാനും അംഗങ്ങള്‍ പ്രവര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സീഡ് സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ഇവരെ അര്‍ഹരാക്കിയത്.