പ്രകൃതിപഠനത്തിനായി സീഡ് ക്‌ളബ് അംഗങ്ങള്‍ ദയാലിന്റെ വീട്ടില്‍

Posted By : Seed SPOC, Alappuzha On 24th July 2014





കായിപ്പുറം: കാട് കാണാന്‍ വീട്ടിലെത്തിയ കുട്ടികള്‍ക്ക് കെ.വി.ദയാല്‍ പകര്‍ന്ന് നല്‍കിയത് പ്രകൃതി സ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍.
കണിച്ചുകുളങ്ങര ദേവസ്വം വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ്ക്‌ളബ് അംഗങ്ങളായ 55 കുട്ടികളാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി.ദയാലിന്റെ വീട്ടിലെത്തിയത്.
തന്റെ വീടിനോട് ചേര്‍ന്ന് ഒന്നര ഏക്കര്‍ സ്ഥലത്ത് കെ.വി.ദയാല്‍ കാട് വളര്‍ത്തുകയാണ്. ഈ കാട്ടിലെ ഓരോ വൃക്ഷത്തിന്റെയും പേര് പറഞ്ഞ് അതിന്റെ ഗുണങ്ങള്‍ വിവരിച്ച് രണ്ടുമണിക്കൂര്‍ നേരം കുട്ടികള്‍ക്ക് ക്‌ളാസ്സെടുത്തു.
മാതൃഭൂമി സീഡ് ക്‌ളബ് കോ ഓര്‍ഡിനേറ്റര്‍ അരുണ അരുണ്‍, അധ്യാപകരായ സന്ധ്യ, സജിത, സ്വപ്ന, പി.ടി.എ.പ്രസിഡന്റ് രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ദയാലിന്റെ വീട്ടിലെത്തിയത്.കണിച്ചുകുളങ്ങര ദേവസ്വം

വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ്ക്‌ളബ് കുട്ടികള്‍ക്ക്

പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി. ദയാല്‍ ക്‌ളാസ്സെടുക്കുന്നു