ഒറ്റപ്പാലം: വിഷമുക്ത പച്ചക്കറിയാണ് ഈ കുട്ടിക്കൂട്ടായ്മയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി വിട്ടിലൊരു കറിവേപ്പ് പദ്ധതിക്ക് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. എല്ലാവീട്ടിലും കറിവേപ്പ് വളർത്താനായി കുട്ടികൾക്ക് തൈ വിതരണംചെയ്തു.
അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുരളീധരൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ കെ. രാമൻകുട്ടി, എ.പി. കൊണ്ടൽവർണൻ, സീഡ് കോഓർഡിനേറ്റർ കെ.സതീഷ് കുമാർ, വേണു, പ്രഭ എന്നിവർ പ്രസംഗിച്ചു.