പേരശ്ശന്നൂര്‍ സ്‌കൂളിനെ പ്‌ളാസ്റ്റിക് മുക്തമാക്കാന്‍ വിദ്യാര്‍ഥികള്‍

Posted By : mlpadmin On 21st July 2014



വളാഞ്ചേരി: പേരശ്ശന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളാസ്റ്റിക് മുക്ത വിദ്യാലമായി മാറുന്നു. മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള്‍ കാമ്പസ് പ്‌ളാസ്റ്റിക് മുക്തമാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇതോടൊപ്പം മരങ്ങളുടെ സംരക്ഷണവും നടത്തുന്നു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ തുടങ്ങിവെച്ച പരിസര ശുചിത്വം, പ്രവര്‍ത്തനമാണ് വിദ്യാലയത്തെ പ്‌ളാസ്റ്റിക്കില്‍നിന്ന് സംരക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മിഠായിക്കവുറള്‍പ്പെടെയുള്ള പ്‌ളാസ്റ്റിക് സാധനങ്ങള്‍ പെറുക്കിയെടുത്ത് സംസ്‌കരിക്കുന്നു. ക്‌ളാസ്സ് മുറികളില്‍ തുടങ്ങുന്ന ഈ പ്രവര്‍ത്തനം കോമ്പൗണ്ടിനന് പുറത്തേക്ക് വരെ നീളുന്നു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ പയര്‍ കൃഷിയാരംഭിക്കുന്നു. 'എല്ലാ വീട്ടലും പയര്‍ചെടി' എന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. 'സീഡ്' കോഓര്‍ഡിനേറ്റര്‍ എന്‍. സദാനന്ദന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പി. ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്‌ളാസ്റ്റിക് മുക്ത വിദ്യാലത്തിന്റെ പ്രഖ്യാപനവേളയില്‍ വാര്‍ഡംഗം പി.പി. മണികണ്ഠന്‍, പി.ടി.എ. പ്രസിഡന്റ് എം. സെയ്ത് മുഹമ്മദ്, എസ്.എം.സി. പ്രതിനിധി ടി.പി. കുഞ്ഞിമുഹമ്മദ്, പ്രധാനാധ്യാപിക ആമിനാ ബീവി, പി.വി. ശശിധരന്‍, ജി.വി. സുമ, എന്‍. ലൈല, പുഷ്പ, സേതുമാധവന്‍, ജിനു, ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.