പള്ളിക്കല്‍: മണ്ണും മലയും കാര്‍ന്നുതിന്ന് കൃഷി അന്യമായിക്കൊണ്ടിരിക്കുന്ന പള്ളിക്കല്‍ പഞ്ചായത്തിലെ ഗ്രാമങ്ങളിലേക്ക് ഒരു പുത്തന്‍ കാര്‍ഷികസംസ്‌കാരം പകര്‍ന്നു നല്‍കാന്‍ പള്ളിക്കല്‍ പി.യു.എം.വി.എച്ച്.എസ്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. കാര്‍ഷികമേഖലയുടെ തകര്‍ച്ച നാടിന്റെ തകര്‍ച്ചയാണെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് നല്‍കി സ്‌കൂളിലെ തരിശുഭൂമിയിലാണ് കൃഷി ആദ്യം ആരംഭിച്ചിരിക്കുന്നത്. കൃഷിനിലം ശരിയാക്കിയതും ഇവിടെ ആദ്യകൃഷിയായി മരച്ചീനി നട്ടതുമെല്ലാം കുട്ടികളായിരുന്നു. ഇവര്‍െക്കാപ്പം അധ്യാപകരും സജീവമായി രംഗത്തുണ്ടായിരുന്നു. 250മൂട് മരച്ചീനിയാണ് സീഡംഗങ്ങള്‍ സ്‌കൂള്‍വളപ്പില്‍ നട്ടത്. കാര്‍ഷിക പഞ്ചായത്തായിരുന്ന പള്ളിക്കല്‍ ഇപ്പോള്‍ മണ്ണെടുപ്പ്, കല്ലുവെട്ട് മാഫിയയുടെ പിടിയിലാണ്. ഇതില്‍നിന്ന് മോചിതരായി പ്രദേശത്തുടനീളം കൃഷി വ്യാപിപ്പിക്കാനുള്ള സന്ദേശം കൂടിയാണ് സീഡ് ക്‌ളബ് കുട്ടികളിലൂടെ നടപ്പാക്കുന്നത്. കൃഷിയുടെ ഉദ്ഘാടനം സ്റ്റാഫ് സെക്രട്ടറി വിജയന്‍പിള്ള നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സനില്‍കുമാര്‍, ഷാജി പാരിപ്പള്ളി, പി.ടി.എ. സെക്രട്ടറി കൃഷ്ണകുമാര്‍, ശ്രീലത കുഞ്ഞമ്മ, വേണുഗോപാല്‍, മഞ്ജുഷ, സീഡ് കോഓര്‍ഡിനേറ്റര്‍ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കുശേഷം കാര്‍ഷിക ക്‌ളാസ്സും നടന്നു.