ബേക്കല്: കാര്ഷികരംഗത്തെ പുത്തനറിവുകള് പഠിക്കാന് ബേക്കല് ഗവ. ഫിഷറീസ് ഹയര് സെക്കന്ഡറി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള് പടന്നക്കാട് കാര്ഷിക ഗവേഷണകേന്ദ്രം സന്ദര്ശിച്ചു.
ബഡ്ഡിങ്, ക്രാഫ്റ്റിങ്, ലെയറിങ് എന്നിവ കുട്ടികള് പഠിച്ചു. പ്ലാന്റ് ബ്രീഡിങ്ങിനെക്കുറിച്ച് ഡോ. സുജാത, ഫാം മാനേജര് സുരേന്ദ്രന് എന്നിവര് വിശദീകരിച്ചു.
സീഡ് കോ-ഓര്ഡിനേറ്റര് കെ.സതീഷ്കുമാര്, വി.പവിത്രന്, പി.വി.മധുസൂദനന്, സി.വി.ഉഷാകുമാരി എന്നിവര് നേതൃത്വം നല്കി.