കാസര്‍കോട്: അരയേക്കറില്‍ മുണ്ടോടന്‍ വിത്തെറിഞ്ഞ് കൂട്ടക്കനി ഗവ. യു.പി. സ്കൂളിലെ അമ്പതോളം കുട്ടികള്‍ ഈവര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സീഡിന്റെ ശ്രേഷ്ഠഹരിത പുരസ്കാരം, ഇക്കോക്ലബ്ബ് പുരസ്കാരം, വനമിത്ര പുരസ്കാരം എന്നിവ കൂട്ടക്കനി സ്കൂളിനെ തേടിയെത്തിയിരുന്നു.
ഇത്തവണ കരനെല്ക്കൃഷിക്കുപുറമെ മഞ്ഞള്‍ക്കൃഷിയും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വിത്തെറിയുന്നതുമുതല് കൊയ്യുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുസ്തകമാക്കാനും സീഡ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.സീഡിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളായി സൂര്യദത്ത്, അനുശ്രീ എന്നിവരെ തിരഞ്ഞെടുത്തു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് സീഡ് അംഗങ്ങള്‍.