ജൈവപച്ചക്കറി കൃഷിയുമായി കൊടക്കാട് സ്കൂൾ സീഡ് ക്ലബ്ബ്

Posted By : ksdadmin On 19th July 2014


 കൊടക്കാട്: കൊടക്കാട് കേളപ്പജി വി.എച്ച്.എസ്. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ അരയേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ഒരുക്കുന്നു. ഉച്ചക്കഞ്ഞിക്കുവേണ്ട പച്ചക്കറി മുഴുവന് ഇവിെടനിന്ന് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

സ്കൂളിലെ അരയേക്കർ സ്ഥലത്താണ് കൃഷിനടത്തുന്നത്. വെണ്ടയ്ക്ക, പയർ, ചീര, തക്കാളി എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. 
സ്കൂൾ പ്രന്സിപ്പൽ എം.വിശ്വനാഥൻ, സീഡ് കോ ഓർഡിനേറ്റർ ഒ.എം.അജിത്ത്, അധ്യാപകരായ വിനിത, തുളസീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുപത്തഞ്ചോളം വരുന്ന സീഡ് അംഗങ്ങൾ കൃഷി നടത്തുന്നത്.