പ്രകൃതിക്കായി അറിവുകൾ പങ്കിട്ട് അധ്യാപകർ

Posted By : knradmin On 19th July 2014


  തലശ്ശേരി: പ്രകൃതിസംരക്ഷണത്തിന് വിദ്യാർഥികളെ ഒരുക്കാന് പ്രകൃതിപാഠങ്ങൾ പങ്കിടാൻ അധ്യാപകർ തലശ്ശേരിയിൽ ഒത്തുകൂടി. ‘മാതൃഭൂമി’ സീഡ് സ്കൂൾ കോ ഓർഡിനേറ്റർമാർക്കുള്ള ശില്പശാല കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  ദിനേശൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞവർഷം തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടിയ സ്കൂൾ കോ ഓർഡിനേറ്റർമാർക്ക് അത്തിയിലയിൽ ഈത്തപ്പഴം നൽകിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. കെ.രാജൻ (കൂത്തുപറമ്പ് ഹൈസ്കൂൾ), ലിസമ്മ തോമസ് (ഗവ. ഗേൾസ് എച്ച്.എസ്.എസ്. തലശ്ശേരി), ടി.നരേന്ദ്രബാബു (വട്ടിപ്രം യു.പി.) എന്നിവർ ഈത്തപ്പഴമേറ്റുവാങ്ങി സഹപ്രവർത്തകർക്ക് വിതരണം ചെയ്തു.
ഹരിതാഭമായചിന്തകൾ കുട്ടികളിലെത്തിക്കുന്നതിൽ ‘സീഡ്’ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഡി.ഡി.ഇ. അഭിപ്രായപ്പെട്ടു. ഇതിന് നേതൃത്വംനല്കുന്ന അധ്യാപകർ പ്രകൃതിയുടെ പാഠങ്ങൾ കുട്ടികളിൽ എത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘മാതൃഭൂമി’ ഡെപ്യൂട്ടി എഡിറ്റർ ടി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡി.ഇ.ഒ. സി.ഇന്ദിര, ഫെഡറൽ ബാങ്ക് മേഖലാ മേധാവി പി.വി.കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. 
മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജോബി പി.പൗലോസ് സ്വാഗതവും പരസ്യം മാനേജർ ജി.ജഗദീഷ് നന്ദിയും പറഞ്ഞു.
സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ ശില്പശാലയ്ക്ക് നേതൃത്വം നല്കി. കെ.രാജൻ, ടി.ഉഷ, സ്നേഹപ്രഭ, ടി.ദീപേഷ്, പി.ടി.രത്നാകരൻ, പി.നരേന്ദ്രബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തലശ്ശേരി വിദ്യാഭ്യാസജില്ല്ല, മാഹി എന്നിവിടങ്ങളിലെ അധ്യാപകരാണ് പങ്കെടുത്തത്.