പാണ്ടി:പഠനത്തിനൊപ്പം പാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ കൃഷിയും തുടങ്ങി. തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് സീഡ്ക്ലബിന്റെ നേതൃത്വത്തില്‍ പാണ്ടിബയലിലെ തരിശുപാടം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയിരിക്കുന്നത്. ജ്യോതി വിത്ത് വിതച്ചാണ് ഇത്തവണത്തെ കൃഷി.
പാണ്ടിബയലിലെ കര്‍ഷകരായ ചന്ദ്രന്‍, ഗംഗാധരന്‍ മണിയാണി, കുഞ്ഞിക്കണ്ണന്‍ മണിയാണി എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രണ്ടുകണ്ടത്തിലാണ് കൃഷി തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം തരിശിട്ട എട്ടുവയലുകള്‍ പാട്ടത്തിനെടുത്തായിരുന്നു കൃഷി.
ഇക്കുറി തരിശുവയലുകളുടെ എണ്ണം കുറഞ്ഞു. പഞ്ചായത്തിന്റെ സഹായം ലഭ്യമായതോടെ കര്‍ഷകര്‍ കൃഷിയിലേക്ക് തിരിച്ചുവന്നതാണ് കാരണമെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നു. തരിശുഭൂമിയിലെല്ലാം കൃഷിയിറക്കാന്‍ തയ്യാറാണെന്ന ആത്മവിശ്വാസത്തോടെയാണ് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നത്.
സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.എസ്.രഞ്ജിത്തിനൊപ്പം അധ്യാപകരായ പ്രശാന്ത് ബയല്‍, വിജയന്‍, പ്രഭാവതി, ഭാര്‍ഗവി എന്നിവരും കുട്ടികള്‍ക്കൊപ്പം കൃഷിക്കിറങ്ങി.