പ്ലാസ്റ്റിക് ക്യാരിബാഗിനെതിരെ തുണിസഞ്ചിയുമായി ചുനക്കര ഗവ. വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

Posted By : Seed SPOC, Alappuzha On 15th July 2014




ചാരുംമൂട്: ചുനക്കര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിലെ ‘മാതൃഭൂമി’ സീഡ് ക്ലബ്ബും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് ലോക പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനം ആചരിച്ചു.
സ്കൂളിനു സമീപത്തുള്ള നൂറോളം വീടുകളിൽ വിദ്യാർഥികൾ തുണിസഞ്ചികൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ. ഷീലാമണി വിതരണോദ്ഘാടനം നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്ററും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എ. ജോസി, പി.ടി.എ. പ്രസിഡന്റ് ജി. വിശ്വനാഥൻ നായർ, എച്ച്. ഷൗക്കത്ത്, ലിജു, അഥീല, മെറ്റിൽഭായി, രേഖാകുമാരി എന്നിവർ പങ്കെടുത്തു.
പ്ലാസ്റ്റിക് വിരുദ്ധ സമ്മേളനം പ്രിൻസിപ്പൽ അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ജെ. ജഫീഷ് ക്ലാസെടുത്തു.
ചുനക്കര ഗവ. വി.എച്ച്.എസ്.എസ്. ‘മാതൃഭൂമി’ സീഡ് ക്ലബ്ബിന്റെ തുണിസഞ്ചി വിതരണം ഹെഡ്മിസ്ട്രസ് കെ. ഷീലാമണി
ഉദ്ഘാടനം ചെയ്യുന്നു