മണിയാറംകുടി ഗവ.ഹൈസ്‌കൂളില്‍ പക്ഷി-ചിത്രശലഭപഠനത്തിന് തുടക്കമായി

Posted By : idkadmin On 15th July 2014


ചെറുതോണി: മാതൃഭൂമി സീഡിന്റെ ഭാഗമായി കുട്ടികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുന്നതിന് പക്ഷിനിരീക്ഷകന്‍ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
ഇതിനായി സ്‌കൂളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികള്‍ക്ക് ഇടുക്കി വൈല്‍ഡ്‌ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ പക്ഷി-ചിത്രശലഭ നിരീക്ഷണത്തില്‍ പരിശീലനം നല്‍കി.വീടിന്റെ സമീപത്തും സ്‌കൂള്‍ പരിസരത്തുംകാണുന്ന പക്ഷികളെയും ചിത്രശലഭങ്ങളെയും നിരീക്ഷിച്ച് റിേപ്പാര്‍ട്ട് തയ്യാറാക്കുക, അവയെക്കുറിച്ച് കൂടുതല്‍ പഠനംനടത്തി വിവരങ്ങള്‍ ശേഖരിക്കുക എന്നിവയാണ് പരിപാടിയുടെ ഭാഗമായി കുട്ടികള്‍ ചെയ്യേണ്ടത്. പ്രകൃതിസ്‌നേഹം വളര്‍ത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം കുട്ടികെള ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ഹാളില്‍ നടന്ന പരിശീലനപരിപാടിയില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.സജി, അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ജയചന്ദ്രന്‍, സ്‌കൂള്‍ പ്രഥമാധ്യാപിക ലിഖിത മോഹനന്‍, പി.ആര്‍.ബിന്ദു എന്നിവര്‍ പരിശീലനപരിപാടിക്ക് നേത്യത്വം നല്‍കി.