ഇരട്ടയാര്‍: അശരണര്‍ക്ക് ഭക്ഷണം നല്കി നന്മയുടെ വിത്തുവിതയ്ക്കുകയാണ് ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്.എസ്.എസ്സിലെ കുട്ടികള്‍. ചൊവ്വാഴ്ചദിനങ്ങളില് വീടുകളില്‍നിന്ന് കൊണ്ടുവരുന്ന പൊതിച്ചോറ് കട്ടപ്പന അസ്സീസി ആശ്രമത്തിന്റെ ആകാശപ്പറവയിലെ അന്തേവാസികള്‍ക്ക് നല്‍കിയാണ് ഈ കൂട്ടുകാര്‍ മാതൃകയാകുന്നത്.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് അന്തേവാസികള്‍ക്ക് ഭക്ഷണപ്പൊതി നല്‍കുന്നത്. പങ്കുവയ്ക്കലിന്റെ നന്മ വിളിച്ചോതി കുട്ടികള്‍ െകാണ്ടുവരുന്ന 250 ഭക്ഷണപ്പൊതികള്‍ സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച് ആശ്രമത്തിലെത്തിച്ചുകൊടുക്കും.
ഈ അധ്യയനവര്‍ഷത്തിലെ ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ.ഫ്രാന്‍സിസ് ഇടവക്കണ്ടം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് പി.ജെ.ജോസഫ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് ചെമ്മരപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.