കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ ഔഷധസസ്യോദ്യാനം നിര്‍മിച്ചു. 'സ്‌കൂളില്‍ ഒരു ഔഷധസസ്യോദ്യാനം' എന്ന പദ്ധതിയുടെ ഭാഗമായാണ് സീഡ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ഈ ഉദ്യാനം നിര്‍മിച്ചത്.
നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പ്, കേരള മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. നാഗാര്‍ജുന കാര്‍ഷികവിഭാഗം മേധാവി ഡോ. ബേബി ജോസഫ് ഉദ്ഘാടനംചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരായ സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു.
പ്രിന്‍സിപ്പല്‍ സന്ധ്യാ ജി.നായര്‍, ചെയര്‍മാന്‍ ശ്രീനഗരി രാജന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ്യാ രവീന്ദ്രന്‍, നേച്ചര്‍ ക്ലബ്ബ് പ്രസിഡന്റ് ആര്‍ച്ച കെ.ജയ്‌മോന്‍ എന്നിവര്‍ നേതൃത്വംനല്‍കി.