മാവേലിക്കര: മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല മാവേലിക്കര നഗരസഭാ ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി കഴിഞ്ഞ അഞ്ചുവര്ഷമായി മാതൃഭൂമി നടപ്പിലാക്കി വരുന്ന സീഡ് പദ്ധതി സമൂഹത്തിനാകെ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര് സി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് മാതൃഭൂമി ന്യൂസ് എഡിറ്റര് എസ്. പ്രകാശ്, ഫെഡറല് ബാങ്ക് റീജണല് മേധാവി കെ.യു. തോമസ്, സീഡ് റവന്യു ജില്ലാ എസ്.പി.ഒ.സി. ഡി. ഹരി എന്നിവര് പ്രസംഗിച്ചു. കോട്ടയം നേച്ചര് സൊസൈറ്റി പ്രതിനിധി ജസണ് ടി. ദാസ്, സീഡ് റിസോഴ്സ് പേഴ്സണ് കെ.എ. ബാബു, സീസണ്വാച്ച് സംസ്ഥാന കോ-ഓര്ഡിനേറ്റര് കെ. മുഹമ്മദ് നിസാര് എന്നിവര് ക്ലാസ്സ് നയിച്ചു.
മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പരിധിയിലെ സ്കൂളുകളിലെ സീഡ് കോ-ഓര്ഡിനേറ്റര്മാരായ അധ്യാപകരും സീഡ്ക്ലബ്ബിലെ വിദ്യാര്ത്ഥി പ്രതിനിധികളും ശില്പശാലയില് പങ്കെടുത്തു.