മാലിന്യനിര്‍മാര്‍ജനം മാതൃകയാക്കി എന്‍.ആര്‍.സിറ്റി സ്‌കൂള്‍

Posted By : idkadmin On 30th June 2014


രാജാക്കാട്: സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എന്‍.ആര്‍.സിറ്റി എസ്.എന്‍.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃകാ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 'മൈ സ്‌കൂള്‍ ക്ലിയര്‍ സ്‌കൂള്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതിവഴി ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിച്ച് ശേഖരിച്ചാണ് സീഡ് വിദ്യാര്‍ഥികളുടെ, 10 പേര്‍ ഉള്‍പ്പെട്ട 5 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം എന്നിവ പഠിക്കുന്നതിനായി അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട 78 അംഗ സംഘം ആതിരപ്പള്ളിയിലെ പ്ലാസ്റ്റിക് ഡെനിഗ്രേഷന്‍ സെന്റര്‍, കോടാലി ഗവ. എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതി സ്‌കൂള്‍ മാനേജര്‍ കെ.സി.ഗോപാലന്‍ ഉദ്ഘാടനംചെയ്തു.
പ്രിന്‍സിപ്പല്‍ ബിന്ദുമോള്‍ ഡി, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, പി.ടി.എ. പ്രസിഡന്റ് പി.പി.ശിവന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.പി.വിനോദ്കുമാര്‍, ബാബുരാജ്മ, അജിത, രതീഷ്, രമേഷ്, അഖില്‍, ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.