ചേലേരി: ചേലേരി എ.യു.പി.സ്‌കൂളിലെ കുട്ടികള്‍ പൊതുസ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ട് നാട്ടുവനമൊരുക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ സീഡ് കഌബാണ് ഈ പരിപാടി നടപ്പാക്കിയത്. കൊളച്ചേരി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ സ്‌കൂളിനടുത്ത് ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മുന്നൂറോളം തൈകള്‍ ഒരുമിച്ച് നട്ടത്. പേര, കൊന്ന, കുമിഴ്, സീതപ്പഴം, ചന്ദനം, മന്ദാരം, പഌവ്, ബദാം, നെല്ലി തുടങ്ങിയ മരങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. നാട്ടിനുള്ളില്‍ കാട് വളര്‍ത്തുക എന്നതാണ് 'നാട്ടുവനം' പദ്ധതി.
ലോക പരിസ്ഥിതി ദിനത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെ വീട്ടിലും ഓരോ മരം വീതം നട്ടിരുന്നു.
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.രവീന്ദ്രന്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ എം.സുജിത്ത്, പി.ശശിധരന്‍, എം.മുഹമ്മദ് അനീസ്, മുഹമ്മദ് കുട്ടി, എ.അജിത, സി.ഗീത, എം.വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്കി.