പെരിങ്ങോം: 20 വര്‍ഷമായി തരിശായിക്കിടക്കുന്ന കോയിപ്രവയലില് നെല്‍ക്കൃഷിയുമായി വെള്ളോറ യു.പി. സ്കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍. 25 ഏക്കര്‍ പാടശേഖരമാണ് തരിശായിക്കിടക്കുന്നത്.
കുഷിയിറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികള്‍ സര്‍വേനടത്തി. ആദ്യഘട്ടത്തില്‍ 15 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങിയത്. ഞാറുനടല്‍ ഉദ്ഘാടനം കര്‍ഷക ആര്.നാരായണി നിര്‍വഹിച്ചു.
എരമംകുറ്റൂര്‍ കൃഷി ഓഫീസര്‍ റാണി ജേക്കബ്, പ്രഥമാധ്യാപകന് എം.രാജന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ജയരാജന്, കെ.വി.വാസന്തി, സുഷാന്തി, കെ.പി.ഷിജു, കെ.വി.രമ്യ, പി.ഗീത, എം.മുര്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു. സി.വൈശാഖ് സ്വാഗതവും കെ.സി.ആരതി നന്ദിയും പറഞ്ഞു.