പാലക്കാട്:ജൈവ പച്ചക്കറിക്ക് വിത്തുപാകി മഞ്ഞപ്ര ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബ്

Posted By : pkdadmin On 27th June 2014


 

മഞ്ഞപ്ര: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ജൈവപച്ചക്കറി ഉത്പാദിപ്പിക്കാന്‍ മഞ്ഞപ്ര പി.കെ. ഹൈസ്‌കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ വിത്തുപാകി. രാസവളവും രാസ കീടനാശിനികളും ഉപയോഗിക്കാതെയാണ് പച്ചക്കറി ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സീഡ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ എ.സി. നിര്‍മല പറഞ്ഞു. സ്‌കൂളിലെ ബയോഗ്യാസ് പ്ലാന്റില്‍നിന്ന് ലഭിക്കുന്ന ജൈവാവശിഷ്ടം പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് ജൈവ പച്ചക്കറി ഉത്പാദനം.
സ്‌കൂളിനുള്ളില്‍ത്തന്നെ പച്ചക്കറിക്കൃഷിക്കുള്ള സ്ഥലമൊരുക്കി. 
സീഡ് ക്ലബ്ബിലെ കുട്ടികര്‍ഷകര്‍ കൂട്ടമായാണ് വിത്തുപാകിയത്. പയര്‍, വെണ്ട, മത്തന്‍, കുമ്പളങ്ങ, വെള്ളരി, ചീര, ചേന എന്നിവയാണ് കൃഷിചെയ്യുന്നത്.