‘മാതൃഭൂമി’ സീഡ് പദ്ധതി തുടങ്ങി

Posted By : knradmin On 27th June 2014


 കണ്ണവം യു.പി. സ്കൂളിൽ ‘മാതൃഭൂമി’ സീഡ് പദ്ധതി തുടങ്ങി. വൃക്ഷത്തൈ വിതരണം നടത്തി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സൗമിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ജനാർദനൻ അധ്യക്ഷനായിരുന്നു. കണ്ണവം എസ്.ഐ. പി.കെ.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. രാജൻ വേങ്ങാട് വിദ്യാർഥികൾക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പദ്മനാഭൻ, കെ.ദിനേശൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക കെ.ശാന്ത സ്വാഗതവും സ്കൂൾ സീഡ് കോ ഓർഡിനേറ്റർ കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.

ഗ്രീൻവിഷൻ എർത്ത് മൂവ്മെന്റ് സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി വിദ്യാലയത്തിനുള്ള 10,000 രൂപയുടെ യു.പി. വിഭാഗം അവാർഡ് കൃഷ്ണൻ കൊറ്റിയാൽ സ്കൂളിന് സമ്മാനിച്ചു.
ചടങ്ങിനുശേഷം കണ്ണവം പാതയോരത്ത് വിദ്യാർഥികൾ 250-ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. അധ്യാപകരായ സി.ശിവദാസൻ, സി.റഹീം, കെ.വീണ എന്നിവർ നേതൃത്വം നല്കി.