ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ് വായനദിനം ആചരിച്ചു. 'ഒരുകുട്ടി ഒരു പുസ്തകം' എന്ന ആശയത്തിലൂടെ സ്കൂള്‍ ലൈബ്രറിയിലേക്ക് ശേഖരിച്ച മുന്നൂറോളം പുസ്തകങ്ങള്‍ സാഹിത്യപോഷിണി പത്രാധിപര്‍ ചുനക്കര ജനാര്ദനന് നായര്‍ ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ളക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.എന്‍. പണിക്കര്‍ പുരസ്കാര ജേതാവ് ചുനക്കര ജനാര്ദനന് നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍ നല്കി. ഒരു ദിവസം ഒരു മണിക്കൂര്‍ വായനയ്ക്കായി മാറ്റിവയ്ക്കുമെന്നുള്ള പ്രതിജ്ഞ കുട്ടികള്‍ എടുത്തു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് എ.വി. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സജി കെ. വര്‍ഗീസ്, എം. മാലിനി, ബി.കെ. ബിജു, സീഡ് കോഓര്‍ഡിനേറ്റര്‍ എല്‍. സുഗതന് എന്നിവര്‍ പ്രസംഗിച്ചു.