മാലിന്യപ്രശ്‌നം: സ്‌കൂള് കുട്ടികള് പ്രകടനം നടത്തി

Posted By : Seed SPOC, Alappuzha On 27th June 2014


കലവൂര്: സര്വ്വോദയപുരം മാലിന്യ നിര്മ്മാര്ജ്ജന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കാട്ടൂര് ഹോളിഫാമിലി ഹൈസ്‌കൂള് വിദ്യാര്ഥികള് പ്രതിഷേധ പ്രകടനം നടത്തി. മാലിന്യ നിര്മ്മാര്ജ്ജന കേന്ദ്രത്തിലേക്ക് നടന്ന പ്രകടനം ആലപ്പുഴ രൂപത കോര്പ്പറേറ്റ് മാനേജര് ഫാദര് സേവ്യര് കുടിയാംശ്ശേരി ഉദ്ഘാടനം ചെയ്തു. മാലിന്യം സംസ്‌കരിക്കാന് മറ്റൊരു മാര്ഗ്ഗം തേടണം, മാലിന്യത്തില് ജീവിതമുഴിയാന് പ്രാകൃതജീവികളല്ല ഞങ്ങള് തുടങ്ങിയ മുദ്രാവാക്യങ്ങള് എഴുതിയ പ്ലക്കാര്ഡുമേന്തിയാണ് വിദ്യാര്ഥികള് പ്രകടനത്തില് അണിനിരന്നത്. മാതൃഭൂമി സീഡ് ക്‌ളബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല് സര്വ്വീസ് സ്‌കീം തുടങ്ങിയ പദ്ധതികളിലെ അംഗങ്ങള് പ്രകടനത്തിന് നേതൃത്വം നല്കി. മാലിന്യ നിര്മ്മാര്ജ്ജന കേന്ദ്രത്തിന് മുന്നില് നടന്ന പ്രതിഷേധ സമ്മേളനത്തില് വിദ്യാര്‍ഥി പ്രതിനിധി ഗ്രീഷ്മ സി.എസ്. അധ്യക്ഷത വഹിച്ചു. 

ഹെഡ്മിസ്ട്രസ് സിസ്റ്റര് മേരിക്കുട്ടി വി.ബി., പ്രിന്‌സിപ്പല് കെ.വി. റൊമാള്ഡ്, പി.ടി.എ. പ്രസിഡന്റ് വി.ഡി. മധു, വിദ്യാര്ഥികളായ നിമ്മി ജോസ്, ഷാനിമോള്, കാര്ത്തിക ബിജു, അഞ്ജലി അനില്, പ്രസ്റ്റീന സെബാസ്റ്റ്യന്, മനുലക്ഷ്മി, ബിധിന് ബേര്‌ളി എന്നിവര് പ്രസംഗിച്ചു.