വീടുകളില്‍ വൃക്ഷത്തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതി തുടങ്ങി

Posted By : ptaadmin On 17th June 2014


ഇളമണ്ണൂര്‍: സ്‌കൂളിനൊപ്പം നാട്ടിലും വീട്ടിലും ഹരിതശോഭ പടര്‍ത്താന്‍ സീഡ് ക്ലബ്ബിന്റെ 'കുട്ടിക്കൂട്ടങ്ങള്‍' എത്തുന്നു. ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സംഘങ്ങള്‍ വൃക്ഷത്തൈകളുമായി വീടുകളില്‍ എത്തിയത്. വൃക്ഷങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓരോരുത്തരെയും ബോധ്യപ്പെടുത്തിയാണ് ഇവര്‍ വൃക്ഷത്തൈ നടീല്‍ നിര്‍വഹിച്ചത്. ആദ്യഘട്ടമായി സ്‌കൂളിന് സമീപമുള്ള വീടുകളിലാണ് ഹരിതാഭമാക്കണമെന്ന സന്ദേശവുമായി സീഡിന്റെ കുട്ടിക്കൂട്ടം എത്തിയത്.
പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂളില്‍ വാര്‍ഡ് അംഗം ബി. സന്ധ്യ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജു പി.തോമസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാദേവി, കെ.ആര്‍. ഗിരീഷ്, സീഡ് കോഓര്‍ഡിനേറ്റര്‍ ദിലീപ്കുമാര്‍, സുനില്‍, കോമളാദേവി തങ്കച്ചി, അനൂപ്, ശ്രീകാന്ത്, ശ്രീകുമാര്‍, രാജശ്രീ എന്നിവര്‍ നേതൃത്വംനല്‍കി.