പുലിയന്നൂർ ഗായത്രിസ്കൂളിൽ ‘സീഡ്’ പദ്ധതി തുടങ്ങി

Posted By : ktmadmin On 17th June 2014


കോട്ടയം: നക്ഷത്രവന നിർമ്മാണത്തിന് വൃക്ഷത്തൈ നട്ട്, പുലിയന്നൂർ ഗായത്രിസ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി.
വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി അഡ്വ.എ.സി.ഗോപിനാഥൻ തന്റെ ജന്മനക്ഷത്രത്തെ പ്രതിനിധാനം ചെയ്യുന്ന വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.
27 ജന്മനക്ഷത്രങ്ങൾക്കും 27 മരം എന്നതാണ് സങ്കല്പം. വിദ്യാനികേതൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ദിലീപ്കുമാർ ആശംസനേർന്നു.
ഗായത്രിസ്കൂൾ ചെയർമാൻ ഇ.കെ.ത്രിവിക്രമൻ നമ്പൂതിരി, മാനേജർ വി.ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ശ്രീകല വെട്ടൂർ, വൈസ് പ്രിൻസിപ്പൽ ലയോണി ജോഷി, അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ കവിയൂർ, സീഡ് കോ-ഓർഡിനേറ്റർ ബിജി ഗോപാലകൃഷ്ണൻ, ദീപ പദ്മനാഭൻ എന്നിവർ പങ്കെടുത്തു.


പുലിയന്നൂർ ഗായത്രിസ്കൂളിൽ സീഡ് പദ്ധതി വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി
അഡ്വ.എ.സി.ഗോപിനാഥൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു