ഇല്ലത്തുകാവില്‍ ആര്യവേപ്പിന്‍തോട്ടം ഒരുക്കാന്‍ മാതൃഭൂമി സീഡ്ക്‌ളബ്

Posted By : Seed SPOC, Alappuzha On 12th June 2014


 

കഞ്ഞിക്കുഴി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ്ക്‌ളബ് അംഗങ്ങളുടെ പരിശ്രമത്താല്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഇല്ലത്തുകാവില്‍ ആര്യവേപ്പിന്‍തോട്ടം ഒരുങ്ങുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഇല്ലത്തുകാവില്‍ നാനൂറ് വൃക്ഷത്തൈകള്‍ ചാരമംഗലം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നട്ടു. ഇതില്‍ പകുതിയിലധികം ആര്യവേപ്പ് തൈകളായിരുന്നു. കാഞ്ഞിരം, വെറുങ്ങ്, തമ്പകം, മന്ദാരം എന്നീ തൈകളും കുട്ടികള്‍ ഇല്ലത്തുകാവില്‍ നട്ടു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. പ്രിയേഷ്‌കുമാര്‍ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ രാജേശ്വരി, പി.ടി.എ. പ്രസിഡന്റ് ജി. ഹരിദാസ്, പ്രധാന അധ്യാപകന്‍ ടി.ജി. സുരേഷ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജയലാല്‍, അധ്യാപികമാരായ രാജലക്ഷ്മി, അജിത എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ ചാരമംഗലം സ്‌കൂളിലെ മഴമരത്തെ ആദരിച്ച് സ്‌കൂളിനു ചുറ്റും ആര്യവേപ്പ്  തൈകള്‍ നട്ട ശേഷമാണ് കുട്ടികള്‍ ഇല്ലത്തുകാവില്‍ എത്തിയത്. കുട്ടികളുടെ മരംനടല്‍ പരിപാടി നാട്ടുകാര്‍ക്കും കൗതുകമായി.