സീഡ് പദ്ധതി തുടങ്ങി പള്ളൂര്‍ ശ്രീനാരായണ ഹൈസ്‌കൂള്‍

Posted By : knradmin On 20th July 2013


 മയ്യഴി: പള്ളൂര്‍ ശ്രീനാരായണ ഹൈസ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി. മാഹി കൃഷി ഓഫീസര്‍ കെ.റോഷ് സ്‌കൂള്‍ സീഡ് പോലീസ് ലീഡര്‍ കെ.ദിഷില്‍രാജിന് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. 10 പേരടങ്ങുന്ന സീഡ് പോലീസിന്റെ പ്രവര്‍ത്തനവും തുടങ്ങി. 

 
   സ്‌കൂള്‍പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പ്രഥമാധ്യാപിക പി.എം.പദ്മാക്ഷി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കുമാരന്‍, സ്‌കൂള്‍ മാനേജര്‍ പി.ടി.വത്സരാജന്‍, കെ.വി.നിര്‍മല, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.അമിത്ത് ബാബു, എന്‍.വി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
   സീഡ് ക്ലബ്ബംഗങ്ങളായ സി.എച്ച്.മേഘ, അഭിനവ് പി.പി.,നിഥിന്‍രാജ്, ജസ്‌ന ജബ്ബാര്‍, അയന സുരേഷ്, വിഘേ്‌നദ് വത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.