ചുങ്കത്തറ: രാസകീടനാശിനികളും രാസവളങ്ങളുമുപയോഗിച്ച് വ്യാപകമായി വാഴകൃഷി നടത്തുന്ന ചുങ്കത്തറയില്‍ ജൈവകൃഷിയുടെ പുതിയ പാഠവുമായി സീഡ്പ്രവര്‍ത്തകര്‍ രംഗത്ത്. എം.വി.എം. ഹൈസ്‌കൂള്‍വളപ്പില്‍ തരിശായി കിടന്നിരുന്ന സ്ഥലം കൃഷിയോഗ്യമാക്കി പച്ചിലവളവും ചാണകവും അടിവളമിട്ട് 100 വാഴത്തൈകളാണ് കുട്ടികള്‍ നട്ടത്. വാഴത്തടത്തില്‍ ഫ്യൂറഡാന്‍ ഇടുന്നതിന് പകരം പുതിയ മാതൃകയാണ് ഇവര്‍ കാണിച്ചുകൊടുത്തത്. രാസകീടനാശിനിയും രാസവളവും ഇല്ലെങ്കില്‍ വാഴയ്ക്ക് വിളവ് കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കാന്‍ കൃഷിയിലൂടെ കഴിഞ്ഞു.
വാഴക്കൃഷിയോടനുബന്ധിച്ച് പി.ടി.എ പ്രസിഡന്റ് എന്‍. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൃഷി ഓഫീസര്‍ പി. ഷക്കീല ഉദ്ഘാടനംചെയ്തു. സീഡ് ക്ലബ്ബ് പ്രസിഡന്റ് മൃദുല്‍ എസ്.ജുആന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ബിജി എബ്രഹാം, സീഡ് കോ- ഓര്‍ഡിനേറ്റര്‍ ടെസ്സി തോമസ്, സ്റ്റാഫ് സെക്രട്ടറി തോമസ് മാത്യു, സജി ജോണ്‍, സിനോ ചാര്‍ളി, റെനി വര്‍ഗീസ്, വിനുതോമസ്, സീഡ് ക്ലബ്ബ് സെക്രട്ടറി വിഷ്ണുപ്രിയ സ