വടവന്നൂര്‍: കൊശവംകോട് മുതല്‍ ഊട്ടറവരെയുള്ള വഴിയോര വൃക്ഷങ്ങളെയാണ് വടവന്നൂര്‍ വി.എം.എച്ച്.സ്കൂള്‍ സീഡ് അംഗങ്ങള്‍ നിരീക്ഷിച്ചത്. ഇരുപതിലധികം വിദ്യാര്‍ഥികള്‍ നടത്തിയ നിരീക്ഷണത്തിന്റെ റിപ്പോര്‍ട്ടും നിവേദനവും വടവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് അക്കൗണ്ടന്റ് കെ. രാമാനന്ദന്‍ കൈമാറി. പ്രധാനാധ്യാപിക കെ.എസ്. ഗീത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. വിജയന്, അധ്യാപകരായ വി. കൃപാലാജ്, കെ. രാമനാഥന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.