വഴിയോരമരങ്ങള്‍ക്ക് സാന്ത്വനമായി മാതൃഭൂമി സീഡ്

Posted By : pkdadmin On 22nd March 2014


മഞ്ഞപ്ര: മഞ്ഞപ്ര പി.കെ.എച്ച്.എസ്സിലെ സീഡ് സംഘം സ്‌കൂള്‍ മുതല്‍ കണ്ണമ്പ്ര പഞ്ചായത്തുവരെയുള്ള വഴിയോരങ്ങളിലെ വൃക്ഷങ്ങളാണ് നിരീക്ഷിച്ചത്. നിരീക്ഷണറിപ്പോര്‍ട്ടും നിവേദനവും പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാറിന് വിദ്യാര്‍ഥികള്‍ കൈമാറി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.സി. നിര്‍മല, അധ്യാപകരായ ദിനില്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നല്ലേപ്പിള്ളി: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ് അംഗങ്ങള്‍ നല്ലേപ്പുള്ളി മുതല്‍ പാലപ്പള്ളംവരെയുള്ള വഴിയോരവൃക്ഷങ്ങളില്‍ പരസ്യബോര്‍ഡുകള്‍ കൂടാതെ കേബിള്‍ ടി.വി. ബോക്‌സുകളും ആണിയടിച്ചിരിക്കുന്നതായി നിരീക്ഷിച്ചു. നിരീക്ഷണ റിപ്പോര്‍ട്ടും നിവേദനവും സീഡ് റിപ്പോട്ടര്‍ എസ്. അജിത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിസംഘം പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനിക്ക് കൈമാറി. പ്രധാനാധ്യാപിക എ.ഐ. ദേവിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രേംകുമാര്‍, എ. സുരാജ്, പി.എസ്. സുനിത തുടങ്ങിയ അധ്യാപക പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.