വഴിയോരമരങ്ങള്‍ക്ക് സാന്ത്വനമായി മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തിലെ സീഡ് കുട്ടിക്കൂട്ടം

Posted By : pkdadmin On 22nd March 2014


പാലക്കാട്: മരങ്ങളുടെ നോവറിയാനിറങ്ങിയ സീഡ് കുട്ടിക്കൂട്ടം ആദ്യം നാട്ടുകാര്‍ക്ക് ഒരു കൗതുകമായി. പക്ഷേ, ആണിയടിച്ച് കൊല്ലുന്ന മരങ്ങളെ നിരീക്ഷിച്ച് കുട്ടികള്‍ വിവരശേഖരണം തുടങ്ങിയതോടെ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ അതൊരു പുതിയ പാഠമായി. മരത്തില്‍ ആണിയടിച്ചുംമറ്റും സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കെതിരെ വിദ്യാര്‍ഥി കൂട്ടായ്മയായ സീഡ് , സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്രവര്‍ത്തനനിരതരായി. മലമ്പുഴ: മന്തക്കാട് മുതല്‍ മലമ്പുഴവരെയുള്ള വഴിയോരങ്ങളിലെ വൃക്ഷങ്ങളെയാണ് മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തിലെ സീഡ് ലീഡര്‍ ആര്‍. വിദ്യയുടെ നേതൃത്വത്തിലുള്ള നിരീക്ഷിച്ചത്. കുട്ടികള്‍ തയ്യാറാക്കിയ നിവേദനം മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സുമലത മോഹന്‍ദാസിന് കൈമാറി. അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പ് ലഭിച്ചതായി സീഡ് കോ-ഓഡിനേറ്റര്‍ ജി. പ്രസന്ന അറിയിച്ചു.