ഒറ്റപ്പാലം: സ്‌നേഹത്തിെന്റയും നന്മയുടെയും സന്ദേശമാണ് ക്രിസ്മസ്സെന്ന് അന്വര്‍ഥമാക്കുകയാണ് വിദ്യാര്‍ഥിക്കൂട്ടായ്മ. ചെറുമുണ്ടശ്ശേരി എ.യു.പി.സ്‌കൂളിലെ ഹരിതം സീഡ് ക്‌ളബ്ബാണ് ക്രിസ്മസ് ആഘോഷം വേറിട്ടതാക്കിയത്. സാന്ത്വനം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ സോപ്പ് നിര്‍മാണത്തിലൂടെ സ്വരൂപിച്ച തുകയില്‍നിന്ന് ഒരു വിഹിതം ധനസഹായം നല്‍കിയാണ് കുട്ടികള്‍ കാരുണ്യസ്പര്‍ശമേകിയത്. രോഗംതളര്‍ത്തിയ കല്ലിങ്കല്‍ കുമാരന്റെയും പ്രജിത്തിെന്റയും കുടുംബങ്ങള്‍ക്ക് കുട്ടികള്‍ 1000 രൂപവീതം സ്‌നേഹസമ്മാനമായി നല്‍കി. വീടുകള്‍തോറും കയറി ക്രിസ്മസ് അപ്പൂപ്പന്‍ എല്‍.ഇ.ഡി. വിളക്കുകള്‍ നല്‍കി. ഊര്‍ജസംരക്ഷണം വീട്ടിലും നാട്ടിലും പദ്ധതിയുടെ ഭാഗമായിരുന്ന പരിപാടി. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാബേജും കോളിഫ്‌ളവറും തൈകള്‍ വിതരണംചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ.ഇന്ദിര, പി.പി. സത്യനാരായണന്‍, കെ. ശ്രീകുമാരി, ടി.പ്രകാശ്, കെ. മഞ്ജു, കെ.ശ്രീരശ്മി, കെ. സുലേഖ, ബി. അനശ്വര എന്നിവര്‍ നേതൃത്വംനല്‍കി.