ചിറ്റൂര്‍: ജി.വി.എച്ച്.എസ്സിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ സീഡ് ക്ളബ്ബ്, എന്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി. സ്കൂളങ്കണത്തില് 20 സെന്റില്‍ വിളയിറക്കിയ നെല്ലാണ് കൊയ്തത്. 10 പറയോളം നെല്ല് ലഭിച്ചു. ഇതുപയോഗിച്ച് അരി, അവില്, അരിയുണ്ട എന്നിവയുണ്ടാക്കി. വിളവെടുത്ത പാടത്ത് വിദ്യാര്‍ഥികള്‍ ജൈവകൃഷിയിറക്കി. പ്രധാനാധ്യാപിക പി. എസ്. ഹനീബ, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. ബാലു മനോഹര്‍ എന്നിവര്‍ നേതൃത്വം നല്കി. അനിത റാം, പ്രസാദ്, വി. സ്മിത, ജി. സ്മിത, ശരവണന്, സരിത എന്നിവര്‍ പങ്കെടുത്തു.