വടവന്നൂര്‍: വേലായുധന് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് കാര്‍ഷിക ക്ളബ്ബ് അംഗങ്ങളുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തില്‍ ആദ്യവിളവെടുപ്പ് നടത്തി. പ്രധാനാധ്യാപിക കെ.എസ്. ഗീത വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ബാബു, സീഡ് കാര്‍ഷികക്ളബ്ബ് കണ്‍വീനര്‍ വി. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഈ പച്ചക്കറിയാവും ഉപയോഗിക്കുക. പുതുവര്‍ഷദിനത്തില്‍ മാത്രം 70 കിലോഗ്രാം വിളവെടുത്തു. സ്കൂള്‍ മാനേജര്‍ പി.എ. ഭാര്‍ഗവി നല്കിയ 40 സെന്റിലാണ് പയറും, ബീന്‍സും, മുള്ളങ്കിയും, കോളിഫ്ളവറും ഉള്‍പ്പെടെയുള്ളവ വിളവിറക്കിയത്. ഇനിയും തോട്ടത്തില്‍ 150 കിലോയോളം വിളവെടുക്കാനുണ്ട്. സ്കൂളിലെ ആവശ്യാനുസരണമാണ് ഇത് വിളവെടുക്കുക.