ജലസംരക്ഷണത്തിന് സീഡ് പോലീസ് വീടുകളിലേക്ക്

Posted By : klmadmin On 10th February 2014


 അഞ്ചല്‍: കുറ്റിക്കാട് യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് പോലീസ് കേഡറ്റുകള്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് സമീപമുള്ള കിണറുകള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലശുദ്ധീകരണത്തിന്റെ ഭാഗമായി സ്‌കൂളിനുസമീപമുള്ള വീടുകളിലെ കിണറുകള്‍ക്ക് മുകളിലിടുന്ന വല സൗജന്യമായി വാങ്ങി നല്‍കി. ജലമലീനീകരണത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും വീട്ടുടമകള്‍ക്ക് ബോധവത്കരണം നടത്തി.
സീഡ് റിപ്പോര്‍ട്ടര്‍ അഭയപ്രകാശ്, കണ്‍വീനര്‍ ഐ.ആര്‍.അജയകുമാര്‍, പ്രഥമാധ്യാപകന്‍ ജോണ്‍കുട്ടി, സീഡ് ഇന്‍സ്‌പെക്ടര്‍ അഭിഷേക്, സീഡ് വളന്റിയര്‍മാര്‍, സീഡ് കുട്ടികള്‍, വീട്ടുടമകള്‍ എന്നിവര്‍ പങ്കെടുത്തു. ലിപിന്‍ഭവനിലെ പുഷ്പാംഗദന് വല നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യവുമായാണ് കുട്ടികള്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.