കൊട്ടാരക്കര: വാപ്പാല-ഓടനാവട്ടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ചെപ്ര എസ്.ബി. യു.പി.സ്കൂളിലെ സീഡ് ക്ലബ് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് നിവേദനം നല്കി. സ്കൂളിനു മുന്നിലൂടെ കടന്നു പോകുന്ന ചെപ്ര-ഓടനാവട്ടം റോഡില്‍ വാപ്പാലമുതല് ഓടനാവട്ടം വരെയുള്ള ഭാഗം ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിന് മതിയായ വീതിയില്ലാത്തത് അപകടകാരണമാകുന്നു. വിദ്യാര്‍ഥികളും പ്രദേശവാസികളും യാത്രക്കാരും അനുഭവിക്കുന്ന ബൂദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ റോഡ് വീതികൂട്ടി ടാറ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ നിവേദനത്തില്‍ പറയുന്നു. ക്ലബ് അംഗങ്ങളായ രേഷ്മ, ഇന്ദ്രജിത്ത്, ശ്രീദര്‍ശ്, ഹരികൃഷ്ണന്, സംഗീത് ഡാനിയേല്‍, അശ്വജിത്ത്, ഗായത്രി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.