ഹരിപ്പാട്: ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഉപജില്ലയില്‍ "ശാസ്ത്ര - 2014' എന്ന പേരില്‍ പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ശാസ്ത്ര പ്രഭാഷണങ്ങള്‍, വിവിധ മത്സരങ്ങള്‍, വീഡിയോ പ്രദര്‍ശനം എന്നിവ നടത്തും. ഉപജില്ലാ സയന്‍സ് ക്ലബ് അസ്സോസിയേഷന്‍ സയന്‍സ് ഇനിഷ്യേറ്റീവ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവ "മാതൃഭൂമി' സീഡുമായി കൈകോര്‍ത്താണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ പദ്ധതിക്ക് തുടക്കമിടും.
സ്കൂള്‍ മാനേജര്‍ എം.എസ്. മോഹനന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ് ഉദ്ഘാടനം ചെയ്യും. ഡോ. ജി.നാഗേന്ദ്രപ്രഭു മുഖ്യപ്രഭാഷണം നടത്തും.
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനാണ് "ശാസ്ത്ര - 2014' നടത്തുന്നതെന്ന് ഹരിപ്പാട് എ.ഇ.ഒ. കെ.ചന്ദ്രമതി, സയന്‍സ് ക്ലബ് അസ്സോസിയേഷന്‍ സെക്രട്ടറി സി.ജി. സന്തോഷ് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ഫിബ്രവരി 28 വരെ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ ശാസ്ത്രപ്രഭാഷണങ്ങളും മത്സരങ്ങളും സംഘടിപ്പിക്കും. ഉദ്ഘാടന ദിവസം "മനുഷ്യനും ശാസ്ത്രവും' എന്ന വിഷയത്തില്‍ ഡോ. നാഗേന്ദ്രപ്രഭു പ്രഭാഷണം നടത്തും.