കണ്ണൂര്‍: പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി വാരം യു.പി.സ്കൂളിലെ പരിസ്ഥിതി, സാമൂഹ്യശാസ്ത്ര, മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ റാലിനടത്തി.
പശ്ചിമഘട്ടത്തിലെ ഒരുതരി മണ്ണുപോലും കുടിയേറ്റക്കാര്‍ക്കോ ഖനനമാഫിയകള്ക്കോ വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ്കാര്ഡുകളയച്ചു.
സീഡ് കണ്‍വീനര്‍ ടി.സുരേശന്, സി.വി.രാജേന്ദ്രബാബു, കെ.തുഷാര്‍, കെ.പി.നിഖില്‍, സി.സുജാത എന്നിവര്‍ നേതൃത്വം നല്കി.