കൂത്തുപറമ്പ്: കണ്ണവം യു.പി.സ്കൂള്‍ സീഡ് ക്ലബ് ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ആത്മയുടെ സഹായത്തോടെ രക്ഷിതാക്കള്‍ക്ക് കൂണ്‍കൃഷി പരിശീലനം നല്കി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സൗമിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ജനാര്ദ്ദനന് അധ്യക്ഷനായിരുന്നു.
കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് എ.കെ.വിജയന് പദ്ധതി വിശദീകരിച്ചു. രാജന് വേങ്ങാട് മണ്ണ്-ജലസംരക്ഷണ ബോധത്കരണ ക്ലാസെടുത്തു. ബിന്ദു കെ.തോമസ്, ടി.സാവിത്രി, അജിത രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ഭാസ്കരന് സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു. പരിശീലനത്തിനെത്തിയ 52 രക്ഷിതാക്കള്‍ക്ക് സൗജന്യമായി കൂണ്‍വിത്ത് നല്കി.