കൂത്തുപറമ്പ്: ശങ്കരവിലാസം യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. ഹെഡ്മാസ്റ്റര്‍ കെ.സി.ജയാനന്ദന്‍ ഫാത്തിമത്ത് ഷെറിന് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു.
ക്വിസ്മത്സരം, ബോധവത്കരണ ക്ലാസ്, പോസ്റ്റര്‍ നിര്‍മാണം എന്നിവ സംഘടിപ്പിച്ചു. കെ.സി.ജയാനന്ദന്‍ അധ്യക്ഷത വഹിച്ചു. സുബിന്‍ലാല്‍, പി.പി.പ്രമീള, സി.വി.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.