പച്ചക്കറിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 'മാതൃഭൂമി സീഡി'ന്റെ വിത്തുവിതരണം

Posted By : knradmin On 11th January 2014


 കൂത്തുപറമ്പ്: വീട്ടിലും സ്‌കൂളിലും തോട്ടമൊരുക്കി പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തത നേടാനുള്ള മാതൃഭൂമി സീഡിന്റെ വിത്തുവിതരണപദ്ധതി കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ക്കുള്ള വിത്തുവിതരണപദ്ധതിയുടെ തലശ്ശേരി വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനമാണ് സ്‌കൂളില്‍ നടന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂത്തുപറമ്പ് കൃഷി ഓഫീസര്‍ സുജ കാരാട്ട്, സീഡംഗം അനുശ്രീക്ക് വിത്തുപാക്കറ്റ് നല്‍കി പദ്ധതി ഉദ്ഘാടനംചെയ്തു. 

പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തത നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെ വിദ്യാര്‍ഥികള്‍ വിത്തുപാക്കറ്റുകള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി അധ്യക്ഷതവഹിച്ചു. 
  മാതൃഭൂമി പ്രതിനിധി കെ.വിജേഷ് പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സ്റ്റാഫ് സെക്രട്ടറി എസ്.ആര്‍.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സീഡ് കണ്‍വീനര്‍ കുന്നുമ്പ്രം രാജന്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍ വിളവെടുത്ത കിഴങ്ങുവര്‍ഗവിളകളുടെ വില്പനയും നടന്നു.