അഴീക്കോട്: അഴീക്കോട് സൗത്ത് യു.പി.സ്‌കൂള്‍ സൈലന്റ് വാലി സീഡ് ക്ലബിന്റെ ഉദ്ഘാടനം സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്‍ നിര്‍വഹിച്ചു.
പഠനക്ലാസും വൃക്ഷത്തൈ നടലും മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എന്‍.പ്രേമസുധ സ്വാഗതം പറഞ്ഞു. പ്രശാന്ത്, അരുണ്‍കുമാര്‍, പ്രഭാത്, സരള എന്നിവര്‍ നേതൃത്വം നല്കി.